Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Case

Alappuzha

ല​ഹ​രിക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: ല​ഹ​രിക്കേസി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എംഡിഎം​എ​യു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്ന അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി അ​ഡ്വ. സ​ത്യ​മോ​ളെ(46)യാണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ വീ​ടി​ന്‍റെ ടെ​റ​സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സ​ത്യ​മോ​ളു​ടെ വീ​ട്ടി​ൽനി​ന്ന് എംഡി എംഎ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​തി​നെത്തുട​ർ​ന്ന് ഇ​വ​രെ​യും മ​ക​ന്‍ ആ​ദി​ത്യ​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും കാ​റി​ല്‍ യാ​ത്ര​ ചെ​യ്യു​ന്ന​തി​നി​ടെ പ​റ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ എ​ക്സൈ​സ് സം​ഘ​വും പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

റൂം ​സ​ർ​വീ​സ് എ​ന്നു പ​റ​ഞ്ഞ് അ​പ​രി​ചി​ത​ർ, എ​ങ്ങ​നെ ഓടാതിരിക്കും; പ്ര​തി​ക​രി​ച്ച് ഷൈ​ൻ ടോം ​ചാ​ക്കോ

കൊ​ച്ചി: ഹോ​ട്ട​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ സം​ഭ​വ​ത്തി​ൽ താ​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന വി​വ​രം ഇ​പ്പോ​ൾ ദീ​പി​ക ഒാ​ൺ​ലൈ​നി​ൽ​നി​ന്നു വി​ളി​ക്കു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്ന് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ.


അ​ന്നു താ​ന്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ മു​റി​യി​ല്‍ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത ചി​ല​ര്‍ വ​ന്ന​തു​കൊ​ണ്ടാ​ണ് താ​ന്‍ ഇ​റ​ങ്ങി ഓ​ടി​യ​ത്- ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞു.

"ഞാ​ന്‍ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഓ​ടി​പ്പോ​യ കേ​സി​നു ല​ഹ​രി​യു​മാ​യി ബ​ന്ധ​മി​ല്ല. അ​ന്ന് അ​വ​ര്‍ ബ്ല​ഡ് ഒ​ക്കെ എ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ന്നെ കൊ​ണ്ടു​പോ​യ​ത്. അ​തൊ​ക്കെ അ​വി​ടെ ക​ഴി​ഞ്ഞ​താ​ണ്. അ​തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത് ഇ​ന്നാ​ണ് എ​ന്ന​ല്ലേ ഉ​ള്ളെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

അ​ന്നു ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ടും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. "ന​മ്മ​ളു​ടെ പി​ന്നാ​ലെ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ന​മ്മ​ള്‍ ഇ​റ​ങ്ങി ഓ​ടി​ല്ലേ. രാ​ത്രി പ​തി​നൊ​ന്ന്-​പ​തി​നൊ​ന്ന​ര സ​മ​യ​ത്താ​ണ് എ​ന്‍റെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ര​ണ്ടു​മൂ​ന്നു പേ​ര് യൂ​ണി​ഫോം ഒ​ന്നു​മി​ടാ​തെ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു​വ​ന്ന​ത്. ഈ ​അ​പ​രി​ചി​ത​രെ ക​ണ്ടാ​ൽ ഞാ​ന്‍ എ​ന്താ വി​ചാ​രി​ക്കു​ക? പോ​ലീ​സ് ആ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കും. ഞാ​ൻ ഉ​ട​നെ റി​സ​പ്ഷ​നി​ല്‍ വി​ളി​ച്ചു. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കും അ​റി​യി​ല്ല. റൂം ​സ​ര്‍​വീ​സ് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​നി​ന്നു പ​രു​ങ്ങി ക​ളി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ആ​ശ​ങ്ക തോ​ന്നി ഇ​റ​ങ്ങി ഓ​ടി​യ​താ​ണ്'.

അ​തേ​സ​മ​യം, ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ന​ട​നും സു​ഹൃ​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു എ​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സ്. ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷൈ​ന്‍ ടോം ​ചാ​ക്കോ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. കേ​സി​ല്‍ ന​ട​നെ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നീ​ട് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ന​ട​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ക്കാ​നാ​യി​ല്ല. ഷൈ​ൻ ടോം ​ചാ​ക്കോ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി തെ​ളി​വി​ല്ലെ​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​പി​ക ഓ​ൺ​ലൈ​ൻ പ്ര​തി​ക​ര​ണം തേ​ടി​യ​ത്.

International

ബ​ഹ്റ​നി​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘം പി​ടി​യി​ൽ

മ​നാ​മ: ബ​ഹ്റ​നി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 പേ​ര്‍ അ​റ​സ്റ്റി​ൽ. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 15 പേ​രെ​യാ​ണ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 1,35,000 ബ​ഹ്‌​റി​ൻ ദി​നാ​റി​ല​ധി​കം മൂ​ല്യം വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സി​ലെ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ വി​ഭാ​ഗം, ക​സ്റ്റം​സ് അ​ഫ​യേ​ഴ്‌​സ്, എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ വി​വി​ധ ഓ​പ്പ​റേ​ഷ​നു​ക​ളി​ലാ​ണ് ഇ​വ‍​ർ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​ത് 21നും 33​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യും ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ഉ​ട​ൻ​ത​ന്നെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Kerala

കോ​ട്ട​യ​ത്ത് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം; ല​ഹ​രി മാ​ഫി​യ​യ്ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്

കോ​ട്ട​യം: ല​ഹ​രി​വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ല​ഹ​രി സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി വി​ല്പ​ന​യു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ ത​മ്പ​ടി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ല്പ​ന സം​ഘ​ങ്ങ​ള്‍​ക്കു ല​ഹ​രി എ​ത്തി​ച്ചു​ന​ല്കു​ന്ന കാ​രി​യ​ര്‍​മാ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ന​ഗ​ര​ത്തി​ലെ മാ​ണി​ക്കു​ന്നം തോ​ട്ട​യ്ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പു​തു​പ്പ​ള്ളി മാ​ങ്ങാ​നം താ​ന്നി​ക്ക​ല്‍ ആ​ദ​ര്‍​ശ് (23) കൊ​ല്ല​പ്പെ​ട്ട​ത്. ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലെ സാ​ന്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​കെ. അ​നി​ല്‍​കു​മാ​റി​ന്‍റെ (ടി​റ്റോ) മ​ക​ന്‍ അ​ഭി​ജി​ത്ത് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ അ​ഭി​ജി​ത്ത്, അ​നി​ല്‍​കു​മാ​ര്‍, ഭാ​ര്യ എ​ന്നി​വ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​നി​ല്‍​കു​മാ​റി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​റും ഭാ​ര്യ​യും മ​രി​ച്ച ആ​ദ​ര്‍​ശി​നെ​യും അ​ഭി​ജി​ത്തി​നെ​യും പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ആ​ദ​ര്‍​ശും അ​ഭി​ജി​ത്തു​മാ​യി പ​ണം, ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ച്ചൊ​ല്ലി ത​ര്‍​ക്ക​ത്തി​ലാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ദ​ര്‍​ശ് അ​ഭി​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. തു​ട​ര്‍​ന്നു സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യും അ​ഭി​ജി​ത്ത് കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴു​ത്തി​ല്‍ ഒ​രു​ത​വ​ണ​യും നെ​ഞ്ചി​ല്‍ ര​ണ്ടു ത​വ​ണ​യും കു​ത്തേ​റ്റി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ത​ന്നെ പോ​ലീ​സ് അ​ഭി​ജി​ത്തു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. ആ​ദ​ര്‍​ശി​ന്‍റെ സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ന്നു. പി​താ​വ് സോ​മ​ന്‍, മാ​താ​വ് സു​ജാ​ത. സം​ഭ​വ​ത്തി​ൽ​ഡ കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

District News

രാ​സ ല​ഹ​രി​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ രാ​സ​ല​ഹ​രി മ​രു​ന്നു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​തു. ചാ​വ​ക്കാ​ട് പു​ന്ന​യൂ​ര്‍​ക്കു​ളം ക​രി​പ്പോ​ട്ട് വീ​ട്ടി​ല്‍ നി​തി​ൻ (37), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പേ​രാ​മ്പ്ര ഇ​ര​വ​ട്ടൂ​ര്‍ അ​ന്‍​ഷി​ദ് (29), വേ​ളം പൂ​ള​ക്കോ​ല്‍ ത​റ​വ​ട്ട​ക​ത്ത് അ​മീ​ര്‍ (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​തി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 105.95 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ കൊ​ച്ചി​യി​ലെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.

അ​ന്‍​ഷി​ദ്, അ​മീ​ര്‍ എ​ന്നി​വ​രെ ര​വി​പു​രം ഭാ​ഗ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 12.9 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​വി​പു​രം ഭാ​ഗ​ത്ത് ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​നാ​ണ് അ​മീ​ർ. ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ര​നാ​ണ് അ​ന്‍​ഷി​ദ്. ഇ​രു​വ​രും ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​ത്.

Latest News

Up